ഒരു മലകയറ്റത്തിന്റെ ഓറ്മ്മയില്‍.
*ചിത്രകഥ*
 |
| യാത്രികറ്
അഞ്ചുപേര്‍ വഴിയില്‍
നിന്നും രണ്ട് ആദിവാസി യുവാക്കള്‍
കൂടെച്ചേറ്ന്നു. വഴികാട്ടികള്‍ അവരാണ് |
 |
|
അകലെ എടുത്തു പിടിച്ചു നിന്ന കോട്ടമലയെത്താന്‍ അക്ഷീണയത്നം തന്നെ വേണ്ടിയിരുന്നു |
 |
|
ഒടുവില്‍
നിരപ്പിലെത്തിയപ്പോള്‍ ഇരിക്കാന്‍ മുട്ടിപ്പോയി. ദോശയ്ക്കും ചമ്മന്തിക്കറിയ്ക്കും വല്ലാത്ത രുചി തോന്നി.
|
 |
| വനദൈവങ്ങള്‍ക്ക് ഒരു തിരി വച്ചിട്ടായിരുന്നു പിന്നത്തെ യാത്ര. |
 |
| കോഴികളുടെ
ശവം കഷണിച്ച് അടുപ്പത്തു കയറ്റി. കുറേപ്പേറ് മരച്ചീനി തൊലിച്ചു മുറിച്ചെടുത്ത്
മറ്റൊരടുപ്പില്‍ അവിയ്ക്കാന്‍ വച്ചു. |
 |
|
തൊട്ടുപിന്നില്‍
കിഴക്കതിരായി കുത്തനെ നില്‍ക്കുന്ന കോട്ടമല പിറ്റേന്നത്തേക്കുള്ളതാണ്.
|
 |
| സന്ധ്യ
മയങ്ങിയപ്പോള്‍ ഒരു പരന്ന പാറയില്‍ കിഴക്കോട്ടു തിരിഞ്ഞിരുന്നു. കോട്ടമല ഇരുളിനെ
സ്വീകരിക്കുന്നതു നേരിട്ടു കാണണമെന്നായിരുന്നു മനസ്സില്‍. |
 |
|
നിമിഷങ്ങള്‍ക്കകം മറ്റൊരു
ടൈറ്റാനിക് പോലെ കോട്ടമല മഞ്ഞില്‍ പുതഞ്ഞുതാണു.
|
 |
| രാത്രിയില്‍
അഭയം തന്ന മൊട്ടമലയെ മാനത്തെയ്ക്കുയറ്ത്തി ഞങ്ങള്‍ മലയിറങ്ങി. |
 |
| കോട്ടമലയുടെ മുകളില്‍ പടക്കം പൊട്ടിച്ച് മലദൈവങ്ങളെ സാന്നിദ്ധ്യമറിയിച്ചു. |
 |
| അതുതന്നെ
നോക്കി നിന്നപ്പോള്‍ മലകയറ്റമെന്ന ശരീരാദ്ധ്വാനത്തിനുള്ള പൂറ്ണ്ണവിരാമം ഈ കാഴ്ച
തന്നെയെന്ന് അനുഭവപ്പെട്ടു |
*********
No comments:
Post a Comment