Tuesday, 13 November 2012




2. വിധി.


ആംബല്‍ ചന്ദ്രനെയും

താമര സൂര്യനെയും
മയില്‍ മേഘത്തെയും
പൂവു വണ്ടിനെയും
ലൈല മജ്നുവിനെയും
വേഴാംബല്‍ മഴയെയും
മത്സ്യം പുഴയെയും
മണ്ണിര മണ്ണിനെയും
ഹൈഡ്രജന്‍ ഓക്സിജനെയും...

ഭയക്കുന്നുവെങ്കില്‍
വെറുക്കുന്നുവെങ്കില്‍,
ഞാനീ ഭൂമിയെ മരുഭൂമിയെന്നു വിളിയ്ക്കും;
ജഡങ്ങള്‍ വാഴുന്ന ശവപ്പറംബെന്നു പറയും.
പിന്നീട്,
സ്നേഹം ഉറഞ്ഞുണ്ടായ ശിലകളില്‍
ഒരു പ്രേമഗീതം കൊത്തിവച്ച്
നീ സായൂജ്യം തേടുക.
ഒഴുകുന്ന സ്നേഹത്തെക്കാള്‍
ഉറഞ്ഞുറച്ച  സ്നേഹം സുന്ദരമെന്ന്
നീ ലോ‍കരെ പടിപ്പിയ്ക്കുക
ഭയപ്പെടുന്നവരേ...
ഇതു നിങ്ങളുടെ വിധി!

(05/05/1998)

1.എനിയ്ക്കു പൊയ്മുഖം മതി







അറിയുന്നു ഞാന്‍,
ഈ ഭൂവിലേറെയും പൊയ്മുഖങ്ങളാണ് ,
ഒന്നിനുമില്ലാ ഭാവപ്പകറ്ച്ച,
എങ്കിലുമിംബമേ കണ്ടിരിയ്ക്കാന്‍.

പൊയ്മുഖമഴിഞ്ഞെന്നാല്‍ കാഴ്ചയെത്ര ഭീകരം,
നഗ്നമാ മുഖത്തിന്റെ ഭാവന പോലുമെത്ര ഭീതിദം!

പൊയ്മുഖം പോയ മുഖങ്ങളെ
വെറുക്കുന്നു ഞാനേറ്റം,
പൊയ്മുഖമേയുള്ളു മറ്ത്യനെങ്കില്‍,
അയാളെന്റെയാശ്വാസം;
കാരണം,
മനസ്സിന്റെ നഗ്നത
നാരകീയം ഭീകരം!

(05/02/1998)