2. വിധി.
ആംബല്‍ ചന്ദ്രനെയും
താമര സൂര്യനെയും
മയില്‍ മേഘത്തെയും
പൂവു വണ്ടിനെയും
ലൈല മജ്നുവിനെയും
വേഴാംബല്‍ മഴയെയും
മത്സ്യം പുഴയെയും
മണ്ണിര മണ്ണിനെയും
ഹൈഡ്രജന്‍ ഓക്സിജനെയും...
ഭയക്കുന്നുവെങ്കില്‍
വെറുക്കുന്നുവെങ്കില്‍,
ഞാനീ ഭൂമിയെ മരുഭൂമിയെന്നു വിളിയ്ക്കും;
ജഡങ്ങള്‍ വാഴുന്ന ശവപ്പറംബെന്നു പറയും.
പിന്നീട്,
സ്നേഹം ഉറഞ്ഞുണ്ടായ ശിലകളില്‍
ഒരു പ്രേമഗീതം കൊത്തിവച്ച്
നീ സായൂജ്യം തേടുക.
ഒഴുകുന്ന സ്നേഹത്തെക്കാള്‍
ഉറഞ്ഞുറച്ച സ്നേഹം സുന്ദരമെന്ന്
നീ ലോകരെ പടിപ്പിയ്ക്കുക
ഭയപ്പെടുന്നവരേ...
ഇതു നിങ്ങളുടെ വിധി!
(05/05/1998)
No comments:
Post a Comment