നിരാസം സ്വീകാരമാവുംബോള്‍
വെറുപ്പിന്റെ പുഴുക്കള്‍
സ്നേഹത്തിന്റെ വര്‍ണ്ണച്ചിറകിലേറി
യൂരു ചുറ്റും.
പിന്നെന്നും കല്ലേറിനു പകരം
പൂമാല മാത്രം.
നിരാസം സ്വീകാരമാവുംബോള്‍
ചെളി വളമാകും,
ജലം ശ്വാസം മുട്ടിക്കാതെ
പ്ലവനതത്വം പടിപ്പിക്കും,
ജലത്തിനു മേലുയര്‍ന്ന്
പിന്നെ നനവു കിനിയാത്ത
പൂവു മാത്രം.
നിരാസം സ്വീകാരമാവുംബോള്‍
വലിയൊരു രൂപാന്തരണം നടക്കും,
പുഴുവില്‍ നിന്നും ശലഭവും
ചെളിയില്‍ നിന്നും ലില്ലിപ്പൂവും
വെറുപ്പില്‍ നിന്നും സ്നേഹവും
എന്നിങ്ങനെ അത്ഭുതങ്ങള്‍ മാത്രം.
എന്നാലൊരു വ്യവസ്ഥ മാത്രം:
നിരാസത്തിന്റെ കൂടു വിട്ട്
സര്‍വ്വസ്വീകാരത്തിന്റെ കൂട്ടിലേറിയാല്‍ മാത്രം!
25/09/2013
No comments:
Post a Comment